ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ചു

  1. Home
  2. National

ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ചു

indigo


പാർക്ക് ചെയ്യുന്നതിനിടെ ശ്രീനഗർ വിമാനത്താവളത്തിലെ തൂണിലിടിച്ച് ഇൻഡിഗോ വിമാനം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കേറ്റിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഇൻഡിഗോയുടെ 6ഇ225 വിമാനം വിമാനത്താവളത്തിലെ ദൃശ്യ ഡോക്കിങ് മാർഗനിർദേശ സംവിധാനം സ്ഥാപിച്ചിരുന്ന തൂണിൽ ഇടിച്ചത്.

അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. അന്വേഷണത്തിനു ശേഷം മാത്രമേ അപകട കാരണം പറയാനാകൂ എന്നാണ് എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.