രാജ്യത്ത് ഏറ്റവും കൂടുതൽ ശുദ്ധവായു ലഭ്യമാകുന്ന നഗരം: സർവേയിൽ ഒന്നാമതെത്തി ഇൻഡോർ, അമരാവതി, പർവാനോ

  1. Home
  2. National

രാജ്യത്ത് ഏറ്റവും കൂടുതൽ ശുദ്ധവായു ലഭ്യമാകുന്ന നഗരം: സർവേയിൽ ഒന്നാമതെത്തി ഇൻഡോർ, അമരാവതി, പർവാനോ

Survey


രാജ്യത്ത് ഏറ്റവും കൂടുതൽ ശുദ്ധവായു ലഭ്യമാകുന്ന നഗരമായി മദ്ധ്യപ്രദേശിലെ ഇൻ‌ഡോർ തിരഞ്ഞെടുത്തു. കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ നാഷണൽ ക്ലീൻ എയർ പ്രോഗാമിന് കീഴിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടപ്പിലാക്കിയ സ്വച്ച് വായു സർവ്വേക്ഷൻ (2023) സർവ്വേയുടേതാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് റിപ്പോർട്ട് പുറത്തിറക്കിയത്.

ദശലക്ഷത്തിലധികം ജനസംഖ്യയുളള നഗരങ്ങൾ, മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുളള നഗരങ്ങൾ, മൂന്ന് ലക്ഷത്തിന് താഴെ ജനസംഖ്യയുളള നഗരങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സർവ്വേ നടന്നത്. ഒന്നാം വിഭാഗത്തിൽ ഇൻ‌ഡോർ, ആഗ്ര, താനെ എന്നിവയാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്. മധുര,ഹൗറ,ജംഷഡ്‌പൂർ തുടങ്ങിയ നഗരങ്ങളിലെ വായുവിന്റെ ശുദ്ധത ദയനീയമാണ്.

രണ്ടാം വിഭാഗത്തിൽ അമരാവതി ഒന്നാം റാങ്ക് നേടി. മൊറാബാദും ഗുണ്ടൂരുമാണ് തൊട്ടുപിന്നാലെയുള്ളത്. ഹിമാചൽ പ്രദേശിലെ പർവാനുവാണ് മൂന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. കൊഹിമ 39-ാം സ്ഥാനവും നേടി.