'പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നത് കുറ്റമാണോ?'; സോണിയയുടെ പരാമർശത്തിൽ പ്രണബ് മുഖർജിയുടെ മകൾ

  1. Home
  2. National

'പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നത് കുറ്റമാണോ?'; സോണിയയുടെ പരാമർശത്തിൽ പ്രണബ് മുഖർജിയുടെ മകൾ

sonia gandhi


മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രധാനമന്ത്രി പദവിയോടുള്ള ആഗ്രഹം തന്നിൽ ഞെട്ടലുണ്ടാക്കിയെന്ന സോണിയാ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി മകൾ ശർമ്മിഷ്ഠ മുഖർജി. സോണിയാ ഗാന്ധിയുടെ 'ബിലോംഗിങ്: എ ജേർണി ഓഫ് ലൗ' എന്ന ഓർമക്കുറിപ്പിലെ പരാമർശങ്ങളോടാണ് ശർമ്മിഷ്ഠ പ്രതികരിച്ചത്.

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ-ഭരണപരിചയവും കഠിനാധ്വാനവുമുള്ള ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടാകുന്നതിൽ എന്താണ് ഞെട്ടാനുള്ളതെന്നും അത് ഒരു കുറ്റമാണോ എന്നും അവർ ചോദിച്ചു. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ ഇത്തരമൊരു ആഗ്രഹം തുറന്നുപറഞ്ഞതുകൊണ്ടാണോ സോണിയക്ക് ഞെട്ടലുണ്ടായതെന്നും ശർമ്മിഷ്ഠ വിമർശിച്ചു.

കുടുംബപരമായ അവകാശങ്ങളിലൂടെ താലത്തിൽ വെച്ചുനീട്ടിയ പദവികളല്ല, മറിച്ച് സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയുമാണ് തന്റെ പിതാവ് ഉയർന്നുവന്നതെന്ന് അവർ വ്യക്തമാക്കി. 2010-ലെ ഒരു സംഭാഷണത്തിനിടെ പ്രണബ് മുഖർജി തന്റെ പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ ഞെട്ടിപ്പോയി എന്നായിരുന്നു സോണിയാ ഗാന്ധി പുസ്തകത്തിൽ കുറിച്ചത്.