ബഹിരാകാശ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കാന്‍ ഐഎസ്ആര്‍ഒ

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുക്കുന്നു. 2030 ഓടെയായിരിക്കും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂള്‍ കുതിച്ചുയരുക.
ആറ് കോടി രൂപയോളമായിരിക്കും ഒരാള്‍ക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിനായി മുടക്കേണ്ടി വരിക. ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ക്ക് 15 മിനുട്ടോളം ബഹിരാകാശത്ത് ചെലവഴിക്കാന്‍ സാധിക്കും.
എന്നാല്‍ എത്രത്തോളം ഉയരത്തിലാണ് ഇന്ത്യയുടെ മൊഡ്യൂള്‍ പോകുക എന്നകാര്യം പുറത്തുവിട്ടിട്ടില്ല. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റിലായിരിക്കും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളുടെ യാത്രയെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ സാധ്യതകളെ കുറിച്ച് ഐ.എസ്.ആര്‍.ഒ പഠനം ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.