തമിഴ്നാടിനൊപ്പം പുതുച്ചേരിയുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ടിവി കെ അധ്യക്ഷൻ വിജയ്
ന്ദ്രസർക്കാരിന് മാത്രമാണ് തമിഴ്നാട് സംസ്ഥാനവും പുതുച്ചേരി യൂണിയൻ ടെറിട്ടറിയുമെന്ന് ടിവി കെ അധ്യക്ഷൻ വിജയ്. എന്നാൽ ടിവികെയ്ക്ക് അങ്ങനെയല്ല.തമിഴ്നാടിനൊപ്പം പുതുച്ചേരിയുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ടിവി കെ അധ്യക്ഷൻ വിജയ് പറഞ്ഞു.41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുത്ത ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിവികെ നടത്തുന്ന റാലിയ്ക്ക് കൃത്യമായ സുരക്ഷ ഒരുക്കിയ പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് അദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതുച്ചേരി സർക്കാർ ഡിഎംകെ സർക്കാരിനെ പോലെയല്ലെന്നും ഇത് കണ്ടെങ്കിലും ഡിഎംകെ *സർക്കാർ പഠിച്ചാൽ നല്ലതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പുതുച്ചേരിയ്ക്ക് സംസ്ഥാന പദവി ഇനിയും നൽകിയില്ല. നിരവധി തവണ നിയമസഭ പ്രമേയം പാസാക്കി. എന്നാൽ കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഡിഎംകെയെ ജനങ്ങൾ വിശ്വസിക്കരുത്. ജനങ്ങളെ പറഞ്ഞ് പറ്റിയ്ക്കുകയാണ് അവരെന്നും വിജയ് വിമർശിച്ചു
