പരീക്ഷ പൂർണമായി എഴുതാത്തവർക്കും മാർക്ക് ലഭിച്ചെന്ന് ആരോപണം; NIFT പരീക്ഷയ്‌ക്കെതിരെയും പരാതിയുമായി വിദ്യാർഥികൾ
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) പ്രവേശന പരീക്ഷയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ . പരീക്ഷാ നടത്തിപ്പിൽ വലിയ ക്രമക്കേടുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.പരീക്ഷ മുഴുവനായി എഴുതാത്തവർക്ക് പോലും മാർക്ക് ലഭിച്ചു എന്നാണ് ആരോപണം.പരീക്ഷാ ഫലം വന്നപ്പോൾ ഉണ്ടായ ഇത്തരം അപാകതകൾ പരീക്ഷയുടെ സുതാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെയാണ് സമാനമായ പരാതികൾ NIFT പ്രവേശന പരീക്ഷയെയും ചുറ്റിപ്പറ്റി ഉയരുന്നത്. ജൂൺ 3-നാണ് പരീക്ഷ നടന്നത്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
