താജ്മഹലിന് സമീപം ജലാഭിഷേകം, ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി; അറസ്റ്റ്

  1. Home
  2. National

താജ്മഹലിന് സമീപം ജലാഭിഷേകം, ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി; അറസ്റ്റ്

thajmal


താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി. ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ് പവൻ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്. 

ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവൻ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആൾ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിടുകയായിരുന്നു. ഞങ്ങൾ സമാധാനപരമായാണ് ചടങ്ങുകൾ നടത്തിയത്. അത് ഞങ്ങളുടെ അവകാശമാണ്.   ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങൾ പോരാട്ടം തുടരുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ദത്ത് പറഞ്ഞു.