'ജന്തർ മന്തർ 2.0'; സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മെറ്റ നീക്കം ചെയ്യുന്നതായി പരാതി
ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന 'ജന്തർ മന്തർ 2.0' സമരവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും പേജുകളും മെറ്റ വ്യാപകമായി നീക്കം ചെയ്യുന്നതായി ഉപയോക്താക്കളുടെ പരാതി. സമരത്തിന്റെ വിവരങ്ങളും ഹാഷ്ടാഗുകളും ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ബ്ലോക്ക് ചെയ്യപ്പെടുന്നതായാണ് ആരോപണം.
സിജെപി ആഹ്വാനം ചെയ്‌ത ജന്തർ മന്തർ 2.0 സമരവുമായി ബന്ധപ്പെട്ട ഫോട്ടോകൾ, വീഡിയോകൾ, പോസ്റ്ററുകൾ എന്നിവ മെറ്റ തടയുന്നതായാണ് ഉപയോക്താക്കൾ വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും അപ്രതീക്ഷിതമായി അപ്രത്യക്ഷമാകുന്നതായും പരാതിയുണ്ട്.അതേസമയം, ഒക്ടോബർ 10ന് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിനായി സിജെപി ഡൽഹി പൊലീസിന് ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടുണ്ട്.
