അപകീർത്തി പരാമർശ കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

  1. Home
  2. National

അപകീർത്തി പരാമർശ കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

rahul gandhi


അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. വിചാരണക്കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അമിത് ഷാ കൊലപാതക കേസ് പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ബിജെപി നേതാവ് നവീൻ ഝായാണ് പരാതി നൽകിയത്. സമാനമായ കേസ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിലും നിലവിലുണ്ട്.

അതേസമയം അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര കേസ് നൽകിയത്.