ഒഡിഷയില്‍ ഭതൃ പീഡനത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റിൽ

  1. Home
  2. National

ഒഡിഷയില്‍ ഭതൃ പീഡനത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റിൽ

odisha


ഒഡിഷയില്‍ ഭര്‍ത്താവിന്‍റെ പീഡനത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി.  അഞ്ചു വര്‍ഷമായി ഒരു വെബ് ചാനലില്‍ ജോലി ചെയ്യുകയായിരുന്ന മധുമിതയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ കുടുംബം ധൗലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.  


 ഭർത്താവ് തന്നെ അവഗണിക്കുകയും ഒന്നിലധികം പെൺകുട്ടികളുമായി  ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന് നേരത്തെ മധുമിത പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിച്ചു. എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന ശ്രീധര്‍ ജെനയാണ് മധുമിതയുടെ ഭർത്താവ്. വിവാഹമോചന രേഖകൾ വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീധർ നേരത്തെ വിവാഹിതനാണെന്ന് മധുമിത മനസിലാക്കി. ഇതായിരുന്നു മധുമിതയെ മരണത്തിലേക്ക് തള്ളി വിട്ടത്. 


എന്‍റെ മകളുടെ മരണത്തില്‍ ശ്രീധറിനും സഹോദരനും പങ്കുണ്ടെന്ന് സംശയമുണ്ട്'' മധുമിതയുടെ പിതാവ് പറഞ്ഞു.വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ശ്രീധര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ മധുമിത മാനസികമായി തകര്‍ന്നിരുന്നതായി ഡപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിങ് പറയുന്നു. ശ്രീധറിന്‍റെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.