'സമ്മാനങ്ങൾ ഒന്നും വേണ്ട, മോദിക്ക് വോട്ട് മതി'; സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹ ക്ഷണക്കത്ത്

  1. Home
  2. National

'സമ്മാനങ്ങൾ ഒന്നും വേണ്ട, മോദിക്ക് വോട്ട് മതി'; സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹ ക്ഷണക്കത്ത്

modi


ചില വ്യത്യസ്ത വിവാഹ ക്ഷണക്കത്തുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യർത്ഥിച്ചുള്ള ക്ഷണക്കത്താണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തെലങ്കാനയിലെ സങ്കറെഡ്ഡിയിൽ നിന്നുള്ള ആളാണ് മകന്റെ വിവാഹക്ഷണക്കത്തിൽ വ്യത്യസ്തത കൊണ്ടുവന്നത്.

വിവാഹത്തിന് എത്തുന്നവർ മകൾക്ക് സമ്മാനങ്ങൾ ഒന്നും കൊണ്ടുവരേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താൽ മാത്രം മതിയെന്നുമാണ് കത്തിൽ പറയുന്നത്. സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. 

നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നതാണ് വിവാഹത്തിന് ലഭിക്കുന്ന സമ്മാനമെന്നും കത്തിൽ പറയുന്നു. ഏപ്രിൽ നാലിനാണ് വിവാഹം. സായ് കുമാറിന്റെ അച്ഛൻ നനികന്തി നരസിംഹലുവാണ് വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത്.