വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഇംപീച്ച് നടപടിക്ക് 3 അംഗ സമിതിയെ നിയമിച്ചു

  1. Home
  2. National

വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഇംപീച്ച് നടപടിക്ക് 3 അംഗ സമിതിയെ നിയമിച്ചു

yashwant varma


വീട്ടിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചതായി ലോക്‌സഭാ സ്പീക്കർ. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായും സ്പീക്കർ ലോക്‌സഭയെ അറിയിച്ചു.

വർമ്മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നേരത്തെ ഇംപീച്ച്‌മെന്റ് നോട്ടിസ് നൽകിയിരുന്നു.ഈ നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷനായിരിക്കും. ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനും സമിതിയിലുണ്ടാകും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികൾ. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട്  നിൽക്കാനാണ് നിർദ്ദേശം