കങ്കണ റണൗട്ടിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ച സംഭവം; ഉദ്യോ​ഗസ്ഥയെ പിന്തുണച്ച് കർഷകർ

  1. Home
  2. National

കങ്കണ റണൗട്ടിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ച സംഭവം; ഉദ്യോ​ഗസ്ഥയെ പിന്തുണച്ച് കർഷകർ

KAKANA


ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് കര്‍ഷക നേതാക്കളുടെ ആവശ്യം. കുല്‍വീന്ദര്‍ കൗറിനും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നുവെന്നും പഞ്ചാബില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പറഞ്ഞു.

പഞ്ചാബിലെ കര്‍ഷകര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും മയക്കുമരുന്ന് ഉപയോഗിച്ച് കങ്കണ നേരത്തെയും പലര്‍ക്കുമെതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) വ്യക്തമാക്കി. കുല്‍വീന്ദര്‍ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് കുല്‍വീന്ദര്‍ കൗറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ പ്രതിഷേധിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.