കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ

കന്നഡ സൂപ്പർ താരം ദർശനെ കൊലക്കേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രേണുകാസ്വാമി എന്നയാളുടെ മൃതദേഹം കാമാക്ഷിപാളയിൽ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് അറിയിച്ചത്.