പ്രധാനമന്ത്രി ഒരു രാജ്യമല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി മാത്രമാണെന്ന് കപിൽ സിബൽ

  1. Home
  2. National

പ്രധാനമന്ത്രി ഒരു രാജ്യമല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി മാത്രമാണെന്ന് കപിൽ സിബൽ

Kapil sibal


ഭരണഘടന പ്രകാരം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി മാത്രമാണ് പ്രധാനമന്ത്രിയെന്നും അല്ലാതെ രാജ്യമല്ലെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന രാജ്യസഭാംഗവുമായ കപില്‍ സിബല്‍. പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനാക്കെതിരെ പ്രതികരിക്കുകയായിരുന്നു കപിൽ.

"അമിത്ജി, ഭരണഘടനയേക്കുറിച്ച് ഞാന്‍ മനസിലാക്കുന്നതെന്തെന്നാല്‍- പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, പ്രധാനമന്ത്രിയെന്നാല്‍ രാജ്യമല്ല. അതുപോലെ, സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിനുവേണ്ടിയാണ്, സര്‍ക്കാരെന്നാല്‍ രാജ്യമല്ല", സിബല്‍ ട്വിറ്ററില്‍ കുറിച്ചു. അഹമ്മദാബാദില്‍ ഞായറാഴ്ച നടന്ന മോദി സമുദായസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അമിത് ഷായുടെ പ്രസ്താവന.

മോദി പരാമര്‍ശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തുനിന്ന്  അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ചും പ്രസംഗത്തിനിടെ അമിത് ഷാ പറഞ്ഞു. ഒരാള്‍ ഒരു വ്യക്തിയെ അപമാനിക്കുന്നത് വലിയൊരു കാര്യമല്ല. എന്നാല്‍ ഒരാള്‍ ഒരു സമൂഹത്തേയും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും അധിക്ഷേപിക്കുകയാണെങ്കില്‍ അത് രാജ്യത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് സമമാണെന്നാണ് ഷാ പറഞ്ഞു