കരൂർ ദുരന്തം: ടിവികെ അധ്യക്ഷൻ വിജയയ്ക്ക് സിബിഐ സമൻസ്

  1. Home
  2. National

കരൂർ ദുരന്തം: ടിവികെ അധ്യക്ഷൻ വിജയയ്ക്ക് സിബിഐ സമൻസ്

    vijay    


തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയയ്ക്ക് സിബിഐ സമൻസ് അയച്ചു. സിബിഐയുടെ ഡൽഹിയിലെ ഓഫീസിൽ ഈ മാസം പന്ത്രണ്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ടിവികെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പൊലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.