കേരളം കേന്ദ്രത്തിനെതിരെ നടത്തുന്ന ഡൽഹി സമരം; ഡിഎംകെ പങ്കെടുക്കും

  1. Home
  2. National

കേരളം കേന്ദ്രത്തിനെതിരെ നടത്തുന്ന ഡൽഹി സമരം; ഡിഎംകെ പങ്കെടുക്കും

mk stalin


കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് കത്തിൽ അദ്ദേഹം അറിയിച്ചു. 'സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'വെന്ന് കത്തിൽ പറയുന്നു.

നാളെ കർണാടക സർക്കാരിന്‍റെ പ്രതിഷേധവും ജന്തർമന്ദറില്‍ നടത്താൻ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഒരു വിഭാഗം എംല്‍എമാരും മന്ത്രിമാരായ ജി ആർ അനില്‍, റോഷി അഗസ്റ്റിൻ, തുടങ്ങിയവരും ദില്ലിയിലെത്തി. എകെ ശശീന്ദ്രൻ, ജെ ചിഞ്ചുറാണി എന്നിവരും ഇന്ന് വൈകിട്ടോടെ എത്തും. ബാക്കിയുള്ള മന്ത്രിമാരും എംഎല്‍എമാരും നാളെയാകും ദില്ലിയിലെത്തുക. രാത്രി ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രതിഷേധ സമരം സംബന്ധിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തും. 

വ്യാഴ്ച രാവിലെ 11 മണിക്ക് കേരള ഹൗസില്‍ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും മാർച്ച് നടത്തിയാകും ജന്തർമന്ദറിലെ പ്രതിഷേധ സ്ഥലത്ത് എത്തുക. എൻസിപി അധ്യക്ഷൻ ശരത് പവാർ , ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പ്രതിഷേധത്തില്‍ പങ്കെടുക്കും.