എക്‌സ് അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയ അക്കൗണ്ട് ആരംഭിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'

  1. Home
  2. National

എക്‌സ് അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയ അക്കൗണ്ട് ആരംഭിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'

image


എക്‌സ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി)
ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സ്സിൽ അവർ കുറിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌ക്കെ അറിയിച്ചു.

തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി.മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാത്തവർ, മടിയന്മാർ, 12 മണിക്കൂറിൽ കൂടുതൽ സമൂഹ മാധ്യമ ഉപയോഗം, കോക്രോച്ച് ജനതാ പാർട്ടിയിൽ അംഗങ്ങളാകാനുള്ള മാനദണ്ഡങ്ങളാണ്. ഭരണസംവിധാനങ്ങളിൽ നിരാശരായ യുവാക്കളുടെ പ്രസ്ഥാനമായാണ് സി.ജെ.പി. സ്വയം അവതരിപ്പിക്കുന്നത്.പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിയന്ത്രണങ്ങൾക്കിടയിലും പുതിയ അക്കൗണ്ടുകളിലൂടെ പ്രവർത്തനം തുടരുമെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്