കുളുവിൽ മിന്നൽ പ്രളയം; ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

  1. Home
  2. National

കുളുവിൽ മിന്നൽ പ്രളയം; ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

kulu


മേഘവിസ്ഫോടനത്തിന്  പിന്നാലെ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മിന്നൽ പ്രളയം. ദേശീയപാത മൂന്നിൽ ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ധുണ്ഡിക്കും പൽച്ചനുമിടയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണാലിയിലേക്ക് അത്യാവശ്യസാഹചര്യങ്ങളിൽ മാത്രമേ യാത്ര പാടുള്ളൂ എന്ന് പോലീസ് നിർദേശിച്ചു. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും വഴിയിൽ അപകടമുണ്ടാവാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്നും പോലീസ് അറിയിച്ചു. മണാലിയിലേക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ തുടങ്ങി.

മണ്ഡിയിൽ 12, കിന്നൗരിൽ രണ്ട്, കങ്ഗ്രയിൽ ഒന്ന് എന്നിങ്ങനെ സംസ്ഥാനത്ത് ആകെ 15 പാതകളിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മേഘവിസ്ഫോടനത്തെത്തുടർന്ന് 62 ട്രാൻസ്ഫോർമറുകൾ തകരാറിലായതായും സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഞായറാഴ്ച വരെ ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.