കുംഭമേള പെൺകുട്ടിയുടെ വിവാഹം: മുഹമ്മദ് ഫാർമാന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

  1. Home
  2. National

കുംഭമേള പെൺകുട്ടിയുടെ വിവാഹം: മുഹമ്മദ് ഫാർമാന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി

image


കുംഭമേള വൈറൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫാർമാന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി. അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നും, മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഇന്നലെ ഫാർമാന്റെ മുൻകൂർ ജാമ്യഹർജി നേരത്തെ മധ്യപ്രദേശിലെ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് തടയുന്ന മുൻ ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് കോടതിയുടെ നിരീക്ഷണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു.ജാമ്യം നിഷേധിക്കപ്പെട്ടതോടെ മുഹമ്മദ് ഫാർമാന്റെ അറസ്റ്റ് നടപടികൾ മധ്യപ്രദേശ് പൊലീസ് കൂടുതൽ ശക്തമാക്കുമെന്നാണ് വിവരം.

മാർച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തിൽവച്ച് പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താൽപര്യപ്രകാരം വിട്ടയച്ചത്.എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ഫർമാൻ്റെ പേരിൽ മധ്യപ്രദേശിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.