വിവാഹാഭ്യർത്ഥന നിരസിച്ചതിന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;മൂന്ന് പേർ അറസ്റ്റിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് കൊൽക്കത്തയിലെ ലോ കോളേജിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും മറ്റ് രണ്ടുപേർ നിലവിലെ വിദ്യാർത്ഥികളുമാണ്. ബുധനാഴ്ചയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. സൗത്ത് കൊൽക്കത്ത ലോ കോളേജിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയുടെ വിവാഹാഭ്യർത്ഥന നിരസിച്ചിതത്തിന് പ്രതികാരമായാണ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയത്. വിവാഹാഭ്യർത്ഥന നിരസിച്ചപ്പോൾ വിദ്യാർത്ഥിനിയുടെ ആൺ സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും മനോജ് മിശ്ര ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകി.