നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ് സംഭവം; കേസിൽ നാല് പ്രതികൾ; കൃത്യം നടത്തിയത് നേരത്തെ ആസൂത്രണം ചെയ്ത്

  1. Home
  2. National

നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ് സംഭവം; കേസിൽ നാല് പ്രതികൾ; കൃത്യം നടത്തിയത് നേരത്തെ ആസൂത്രണം ചെയ്ത്

image


കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കേസിലെ നാലു പ്രതികളിൽ മൂന്നുപേർ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസ് . പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖർജി, സയ്യിദ് അഹമ്മദ് എന്നിവർ മുൻപും കോളേജിലെ വിദ്യാർത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി അത് കാണിച്ച് നിരന്തരം അവരെ ഭീഷണിപ്പെടുത്തുകയും പൊലീസ് കണ്ടെത്തി. കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കേസിലെ നാലാം പ്രതി.

കേസിൽ അന്വേഷണം നടത്തുന്നത് ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ്. എസിപി പ്രദീപ് കുമാർ ഗോസലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊൽക്കത്ത ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടർന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും മറ്റ് രണ്ടുപേർ നിലവിലെ വിദ്യാർത്ഥികളുമാണ് മറ്റൊരാൾ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.