കോടതി വളപ്പിൽ വെച്ച് അഭിഭാഷകൻ വനിതാ സഹപ്രവർത്തകയുടെ മുഖത്തടിച്ചു; വീഡിയോ വൈറൽ

  1. Home
  2. National

കോടതി വളപ്പിൽ വെച്ച് അഭിഭാഷകൻ വനിതാ സഹപ്രവർത്തകയുടെ മുഖത്തടിച്ചു; വീഡിയോ വൈറൽ

Delhi court incident


ഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ വെച്ച് പുരുഷ അഭിഭാഷകൻ വനിതാ സഹപ്രവർത്തകയുടെ മുഖത്തടിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇന്നലെയാണ് നേഹ ഗുപ്ത എന്ന വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റത്. ഇതേ തുടർന്ന് സഹപ്രവർത്തകനായ വിഷ്ണു കുമാർ ശർമ്മയ്‌ക്കെതിരെ നേഹ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മെയ് 18 ന് രോഹിണി കോടതിയിലെ 113-ാം നമ്പർ കോടതിക്ക് മുന്നിൽ നിൽക്കുമ്പോൾ ശർമ്മ തൻ്റെ അരികിലെത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ഗുപ്ത പരാതിയിൽ പറഞ്ഞു.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുരുഷ അഭിഭാഷകൻ തന്നെ ഒന്നിൽ കൂടുതൽ വട്ടം മുഖത്തടിച്ചതായും പരാതിയിലുണ്ട്. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റതായി ഗുപ്ത പറഞ്ഞു. ഗുപ്തയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.