ഗ്യാനേഷ് കുമാറിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

  1. Home
  2. National

ഗ്യാനേഷ് കുമാറിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

gyanesh kumar


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അഞ്ച് ഇടത് പാർട്ടികൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെയാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

എസ്‌ഐആർ നടപടികൾ നിർത്തിവയ്ക്കുക, വോട്ടർപട്ടികയിൽനിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു.

സിപിഎം, സിപിഐ, സിപിഐ(എംഎൽ)-ലിബറേഷൻ, ആർഎസ്പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ അഞ്ച് പാർട്ടികളാണ് സംയുക്തമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.