എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്ത

  1. Home
  2. National

എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്ത

IMAGE


എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. എൻടിഎ പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. എൻടിഎ രാജ്യത്തിന് നാണക്കേടായെന്നും ധർമേന്ദ്ര പ്രധാൻ രാജിവെച്ചതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.പ്രതിഷേധ മാർച്ചിനിടെ വ്യാപക സംഘർഷമുണ്ടായി. പലതവണ പൊലീസ് ബലപ്രയോഗം നടത്തിയെങ്കിലും വിദ്യാർഥികളെ പിന്തിരിപ്പിക്കാനായില്ല.

യുജിസി നെറ്റ് പരീക്ഷയിലുണ്ടായ വ്യാപക പിഴവുകളാണ് വീണ്ടും വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇന്നലെ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്.എന്നാൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലെ പരീക്ഷകളിൽ വ്യാപക പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു.