ഝാർഖണ്ഡിൽ ഇടിമിന്നൽ ദുരന്തം; രണ്ട് യുവാക്കൾ മരിച്ചു

  1. Home
  2. National

ഝാർഖണ്ഡിൽ ഇടിമിന്നൽ ദുരന്തം; രണ്ട് യുവാക്കൾ മരിച്ചു

thunder


ഝാർ‌ഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിൽ ഫുട്‌ബോൾ ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. 32 വയസ്സുകാരനായ സഹിൽ രാജ് സമദ്, 25 വയസ്സുകാരനായ പോണ്ടേരം സമദ് എന്നിവരാണ് മരണപ്പെട്ടത്.ഇവരെ ഉടനെ സമീപത്തുള്ള പ്രാഥമിക ആരോഗ‍്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബുധനാഴ്ച വൈകുന്നേരം ടോക്ലോ പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ പെയ്തപ്പോൾ ഒരു കൂട്ടം യുവാക്കൾ ഫുട്ബോൾ കളിക്കുകയായിരുന്നു. അതിനിടെയാണ് ഇടിമിന്നലേറ്റട്ത് .