ജമ്മു കശ്മീരിൽ മിന്നൽപ്രളയം; മരണം 11 ആയി

  1. Home
  2. National

ജമ്മു കശ്മീരിൽ മിന്നൽപ്രളയം; മരണം 11 ആയി

image


ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ മരണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത ശക്തമായ മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു.പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി കശ്മീരിലേക്ക് തിരിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പഹല്‍ഗാം, ബാല്‍ട്ടാല്‍ വഴികളിലൂടെയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.