ലിപ്സ്റ്റിക്കിന്‍റെ വില 30 രൂപ! വില കൂടുതൽ എന്ന് ഭാര്യ; വഴക്ക് വിവാഹ മോചനത്തിലെത്തി

  1. Home
  2. National

ലിപ്സ്റ്റിക്കിന്‍റെ വില 30 രൂപ! വില കൂടുതൽ എന്ന് ഭാര്യ; വഴക്ക് വിവാഹ മോചനത്തിലെത്തി

lipstick


ഭർത്താവ് വാങ്ങിയ ലിപ്സ്റ്റിക്കിനെച്ചൊല്ലി ഉടലെടുത്ത തർക്കം ഒടുവിൽ വിവാഹമോചനം വരെയെത്തി.  മുപ്പതു രൂപ വിലയുള്ള ലിഫ്റ്റിക്കാണ് ഭർത്താവ് വാങ്ങിയത്. വില കൂടിയപ്പോയി എന്ന പേരിൽ യുവതി തന്‍റെ വീട്ടിലേക്കു പിണങ്ങിപ്പോയി. രണ്ടു വർഷമായി വിവാഹമോചനത്തിനായി ശ്രമിക്കുകയുമായിരുന്നു യുവതി.  ഒടുവിൽ വിഷയം കോടതിയിലെത്തി.
  
വിലകുറഞ്ഞ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിനുപകരം എന്തിനാണ് ഇത്രയും വിലയ്ക്കു സൗന്ദര്യവർധകവസ്തുക്കൾ വാങ്ങിയതെന്നായിരുന്നു കോടതിയിലും യുവതിയുടെ വാദം. 

വീട്ടുചെലിവിനെക്കുറിച്ചുള്ള ആശങ്കയാണു തന്നെ ഇത്തരത്തിൽ ചിന്തിച്ചതെന്നും യുവതി പറഞ്ഞു. വാദങ്ങൾ  കേട്ട കോടതി ഇരുവരെയും കൗൺസിലിംഗിന് അയച്ചു. ഒടുവിൽ കൗൺസിലർ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ച് ഇരുവരെയും വീണ്ടും കൂട്ടിച്ചേർത്തു.