മദ്യനയ അഴിമതി; മനീഷ് സിസോദിയ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി

  1. Home
  2. National

മദ്യനയ അഴിമതി; മനീഷ് സിസോദിയ ജയിലിൽ തുടരും, ജാമ്യാപേക്ഷ തള്ളി

manoj sisodiya


ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്.

മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ ഡല്‍ഹി കോടതി നീട്ടിയിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ബിആര്‍എസ് നേതാവ് കെ കവിതയെയും മെയ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.