മദ്യ നയ അഴിമതിക്കേസ്; കെജ്രിവാൾ അടക്കം 23 പേരെ വെറുതെവിട്ട ഉത്തരവിനെതിരെ സിബിഐ ഹൈക്കോടതിയിൽ

  1. Home
  2. National

മദ്യ നയ അഴിമതിക്കേസ്; കെജ്രിവാൾ അടക്കം 23 പേരെ വെറുതെവിട്ട ഉത്തരവിനെതിരെ സിബിഐ ഹൈക്കോടതിയിൽ

IMAGE


മദ്യനയ അഴിമതിക്കേസിൽ സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. അരവിന്ദ് കെജരിവാൾ ഉൾപ്പെടെ 23 പേരെ കുറ്റവിമുക്തരാക്കിയ റൗസ് അവന്യൂ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം തള്ളിയാണ് 23 പേരെയും കോടതി വെറുതെ വിട്ടത്. കുറ്റകരമായ ഗൂഢാലോചന തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി .

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ 156 ദിവസവും മനീഷ് സിസോദിയയും 530 ദിവസവുമാണ് ജയിലിൽ കഴിഞ്ഞത്. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശയുണ്ട്. വിധിയിൽ പൊട്ടിക്കരഞ്ഞായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. കേസ് മോദിയും അമിത് ഷായും ചേർന്ന് നടത്തിയെ ഗൂഢാലോചനയെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.