ലോക്സഭാ തെരഞ്ഞെടുപ്പ്; അക്ഷയ് ബാം പത്രിക പിൻവലിച്ചത് വധശ്രമ കേസിൽ പ്രതിചേർത്തതിന് പിന്നാലെ, ബി.ജെ.പിയിൽ ചേർന്നു

  1. Home
  2. National

ലോക്സഭാ തെരഞ്ഞെടുപ്പ്; അക്ഷയ് ബാം പത്രിക പിൻവലിച്ചത് വധശ്രമ കേസിൽ പ്രതിചേർത്തതിന് പിന്നാലെ, ബി.ജെ.പിയിൽ ചേർന്നു

akshy 123


ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് ബാം പത്രിക പിൻവലിച്ചത് 17 വർഷം മുൻപത്തെ വധശ്രമ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ. ഏപ്രിൽ 23 നാണ് മണ്ഡലത്തിൽ മത്സരിക്കാനായി അക്ഷയ് ബാം പത്രിക നൽകിയത്.

ഏപ്രിൽ 24 നാണ് ഇദ്ദേഹത്തിനെതിരെ വധശ്രമ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. പിന്നാലെ ഏപ്രിൽ 29 ന് മധ്യപ്രദേശിലെ മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗീയ, അക്ഷയ് ബാം ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുകയുമായിരുന്നു.

സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതും മറ്റ് സ്ഥാനാർത്ഥികൾ പത്രികകൾ പിന്തുണച്ച് ബിജെപി സ്ഥാനാർത്ഥിക്ക് എതിരില്ലാതെ ജയം സമ്മാനിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ചുവടുമാറ്റം.