സൗരവ് ദാസിനെതിരെ ലുക്കൗട്ട് സർക്കുലർ; പൗരത്വത്തിൽ സംശയമെന്ന് കേന്ദ്രം

  1. Home
  2. National

സൗരവ് ദാസിനെതിരെ ലുക്കൗട്ട് സർക്കുലർ; പൗരത്വത്തിൽ സംശയമെന്ന് കേന്ദ്രം

image


വിദേശയാത്ര തടഞ്ഞതിനെതിരെ സിജെപി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സൗരവ് ദാസ് നൽകിയ ഹർജി പരിഗണിക്കവെ, അദ്ദേഹത്തിനെതിരേ 'ലൂക്കൗട്ട് നോട്ടീസ്' പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്പോർട്ടിലെ ചില വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇത് ഇന്ത്യൻ പൗരത്വത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

ലുക്കൗട്ട് സർക്കുലറിനെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, പാസ്പോർട്ടിലെ ജനനസ്ഥലവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് തിങ്കളാഴ്ച ദാസിന് നോട്ടീസ് അയച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.

നവംബർ 27ന് ലണ്ടനിൽ നടക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ സൗരവ് ദാസിനെ തടഞ്ഞത്. വിദേശ സർവകലാശാലകളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് തന്നെ തടയാനാണ് സർക്കാർ വിദേശയാത്ര വിലക്കിയതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു.