രാത്രി വൈകിയും പ്രദേശത്ത് ഒച്ചത്തിലുള്ള സംഗീതം; വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്

  1. Home
  2. National

രാത്രി വൈകിയും പ്രദേശത്ത് ഒച്ചത്തിലുള്ള സംഗീതം; വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്

koli


 വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള വൺ8 കമ്യൂൺ പബ്ബിനും എംജി റോഡിലെ മറ്റ് നിരവധി സ്ഥാപനങ്ങൾക്കുമെതിരെ കേസ്. അനുവദനീയമായതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിനാലാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. 

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന വണ്‍8 കമ്യൂണ്‍ പബ്ബ് പുലർച്ചെ ഒരു മണിവരെയെ തുറക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ പുലർച്ചെ 1.30 വരെ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഡിസിപി അറിയിച്ചു. രാത്രി വൈകിയും പ്രദേശത്ത് ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

"രാത്രിയിൽ ഒച്ചത്തിലുള്ള സംഗീതം കേൾക്കുന്നതായി ഞങ്ങൾക്ക് പരാതികൾ ലഭിച്ചു. അന്വേഷണം തുടരുകയാണ്, അതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും," പൊലീസ് ഓഫീസർ പറഞ്ഞു