മുംബൈയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു; മൂന്ന് മരണം
മുംബൈ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. യ വിദ്യാർഥികളായ സനായ് ഗജ്ജർ (21), ധൈര്യ സേത്ത് (17) എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.എല്ലാവരും അഹമ്മദാബാദ് സ്വദേശികളാണ്.
ലാലാ ലജ്പത് റായ് കോളജിന് എതിർവശത്തെ ലോട്ടസ് ജെട്ടിക്ക് സമീപം പുലർച്ചെയായിരുന്നു അപകടം. മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലിയിലേക്ക് പോകുകയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അമിതവേഗത്തെ തുടർന്ന് കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ചതായാണ് വിവരം.
സനായ് ഗജ്ജറാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻസീറ്റിലുണ്ടായിരുന്ന ആദിത്യ ഓസ്വാളാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
