പിഴവ് പറ്റി; 6 വർഷം മുന്നേ പറഞ്ഞ വിധി തെറ്റിയിരുന്നു, തിരുത്താൻ തയ്യാർ; ഒരു അസാധരണ തുറന്ന് പറച്ചിൽ

  1. Home
  2. National

പിഴവ് പറ്റി; 6 വർഷം മുന്നേ പറഞ്ഞ വിധി തെറ്റിയിരുന്നു, തിരുത്താൻ തയ്യാർ; ഒരു അസാധരണ തുറന്ന് പറച്ചിൽ

court


ആറ് വർഷം മുൻപ് നടത്തിയ വിധിപ്രസ്താവം തെറ്റി. ഇപ്പോൾ തുറന്ന് സമ്മതിക്കാൻ മടിയില്ല. തിരുത്താനും തയ്യാർ. ഹൈക്കോടതി ജഡ്ജി. മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കടെശിന്‍റേതാണ് അസാധാരണ തുറന്നു പറച്ചിൽ. ജഡ്ജി ആയി ചുമതലയെറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ  ഹർഷ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ സിവിൽ കേസിലെ വിധിയെ കുറിച്ചാണ് പരാമർശം.

അടുത്തിടെ വായിച്ച ചില ലേഖനങ്ങളിൽ നിന്നാണ്  വസ്തുത ബോധ്യപ്പെട്ടതെന്നും പുതിയ ജഡ്ജിയെന്ന നിലയിലെ അമിതാവേശമാണ് പിഴവിന് കാരണമായതെന്നും ജസ്റ്റിസ് വെങ്കിട്ടേഷ് പറഞ്ഞു. ഡിഎംകെ മന്ത്രിമാർ ഉൾപ്പെട്ട അഴിമതിക്കേസുകളിലെ വിചാരണക്കോടതി വിധികളിൽ സ്വമേധയാ പുന:പരിശോധനയ്ക്ക് തുടക്കമിട്ട് ശ്രദ്ധേയനായ ജഡ്ജി ആണ് ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ്.