മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പ്; മുഖ്യമന്ത്രിപദത്തിനായി ചരടുവലി തുടങ്ങി, ഏകനാഥ് ഷിൻഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ഷിൻഡെ വിഭാഗം

  1. Home
  2. National

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പ്; മുഖ്യമന്ത്രിപദത്തിനായി ചരടുവലി തുടങ്ങി, ഏകനാഥ് ഷിൻഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ഷിൻഡെ വിഭാഗം

EK NADH SHINDE


 

 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പിൽ മഹായുതി സഖ്യം വിജയിക്കുമെന്ന് ഉറപ്പായതോടെ സഖ്യത്തിനുള്ളിൽ മുഖ്യമന്ത്രിപദത്തിനായി ചരടുവലി തുടങ്ങി. ഏകനാഥ് ഷിൻഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഉന്നയിക്കാൻ ഷിൻഡെ വിഭാഗം തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാനായി നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഷിൻഡെ വിഭാഗം ഈ ആവശ്യം ഉന്നയിക്കും.


മഹാരാഷ്ട്രയിൽ മഹായുതി സഖ്യം വൻ മുന്നേറ്റമാണ് നടത്തുന്നത്. ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് 218 മണ്ഡലങ്ങളൽ സഖ്യം ലീഡ് ചെയ്യുകയാണ്. ഇതിൽ 125 സീറ്റുകളിൽ മാത്രം ലീഡ് ചെയ്യുന്നത് ബിജെപിയാണ്. മഹാ വികാസ് അഘാടി സഖ്യം ആകെ 55 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ആകെ 20 സീറ്റുകളിൽ മാത്രം ഒതുങ്ങി

അതേസമയം, മഹാരാഷ്ട്രയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ മുംബൈയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ട്. രാജ് നാഥ് സിംഗ് നയിക്കുന്ന സംഘമാകും മുംബൈയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടത്തുക