മഹിന്ദ രജപക്സെയുടെ മകൻ യോഷിത രജപക്സെ അറസ്റ്റിൽ

ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ മകൻ യോഷിത രജപക്സെ അറസ്റ്റിൽ. കള്ളപ്പണ കേസിൽ ലങ്കൻ പൊലീസിന്‍റെ സി ഐ ഡി വിഭാഗമാണ് യോഷിതയെ അറസ്റ്റ് ചെയ്തത്. തെക്കൻ ലങ്കയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 36 കാരനായ യോഷിത, മഹിന്ദയുടെ രണ്ടാമത്തെ മകനാണ്. ലങ്കൻ നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്ന യോഷിത, ദേശീയ റഗ്ബി ടീം നായകനുമായിരുന്നു.