അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളികളും; യാത്രക്കാരുടെ പേരുകൾ പുറത്തുവിട്ട് എയർ ഇന്ത്യ

  1. Home
  2. National

അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളികളും; യാത്രക്കാരുടെ പേരുകൾ പുറത്തുവിട്ട് എയർ ഇന്ത്യ

Ahmedabad plane crash


രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ രണ്ടു മലയാളികളുമുണ്ടെന്ന് വിവരം. മലയാളികളിൽ ഒരാൾ സ്ത്രീയാണ്. ഇവർ പത്തനംതിട്ട സ്വദേശിനിയാണെന്നാണ് പ്രാഥമിക വിവരം.

അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 242 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.