ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ

  1. Home
  2. National

ബെംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റിൽ

image


ബെംഗളൂരുവിൽ മലയാളി നഴ്സിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഗംഗയുടെ സുഹൃത്ത് ഗോകുൽ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു.നാലുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ഗംഗ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഗോകുൽ, നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.