ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി

  1. Home
  2. National

ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി

image


ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ 23-കാരി സഫിയ അയ്യൂബിനെയാണ് ഇന്നലെ രാത്രി 11.30 മുതൽ കാണാതായത്.ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് സഫിയ.

മരുന്ന് വാങ്ങാനായി ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്നും പുറത്ത് പോയതായാണ് വിവരം. ഫോണ്‍ മുറിയില്‍ വെച്ചിട്ടാണ് സഫിയ പുറത്ത് പോയത്. അതിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ കാണാതായത്.