ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച സംഭവം; റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ

  1. Home
  2. National

ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച സംഭവം; റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി നാട്ടുകാർ

image


ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയും ബാലുശ്ശേരി സ്വദേശിനിയുമായ മേധാ പൃഥ്വിരാജ് (30) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

ബുധനാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ഇരുചക്രവാഹനത്തിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന മേധ റോഡിലേക്ക് വീഴുകയും പിന്നാലെ എത്തിയ ലോറിയുടെ അടിയിൽപ്പെടുകയുമായിരുന്നു. ചെളിയും കുഴികളും നിറഞ്ഞ റോഡിൽ ഇരുചക്രവാഹനം തെന്നിവീണാണ് അപകടമുണ്ടായതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച വൈകിട്ട് മെഴുകുതിരി മാർച്ചും റാലിയും സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലിന്റെയും പ്രാദേശിക ജനപ്രതിനിധികളുടെയും ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ നാല് വർഷത്തിലേറെയായി അനന്തനഗർ റോഡ് പൂർണമായും തകർന്നുകിടക്കുകയാണെന്നും താൽക്കാലികമായി നടത്തുന്ന അറ്റകുറ്റപ്പണികൾ മഴ പെയ്യുന്നതോടെ ഒലിച്ചുപോകുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

ജോലിസ്ഥലത്തേക്കുള്ള പതിവ് യാത്രയ്ക്കിടെയാണ് മേധയുടെ ദാരുണാന്ത്യം. വീടിന് വെറും മൂന്ന് കിലോമീറ്റർ അകലെവച്ചായിരുന്നു അപകടം.