ബെംഗളൂരുവിൽ മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരുവിൽ മലയാളി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂർ വെള്ളർവള്ളി കല്ലൻ വീട്ടിൽ പരേതനായ നാണുവിന്റെ മകൾ ശ്രീഷ്മ (34) ആണു മരിച്ചത്.രാമമൂർത്തിനഗറിലെ വാടക വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം.ഭർത്താവ് ലിപിൻലാൽ ജോലി കഴിഞ്ഞു വൈകിട്ടു തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: ഷാലു, ഷാരോൺ. മാതാവ്: വത്സല
