ജമ്മുവിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ
ജമ്മുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ട ഖർഗെയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി. ഖർഗെയ്ക്ക് പ്രസംഗം മുഴുമിപ്പിക്കാൻ സാധിച്ചില്ല. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു