ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമത ബാനര്‍ജി

  1. Home
  2. National

ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമത ബാനര്‍ജി

mamtha


 

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേരത്തെ മമത മോദിക്ക് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരുന്നു.  എന്നാല്‍ ആ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഒരിക്കല്‍ കൂടി കത്തയച്ചിരിക്കുന്നത്. ഓഗസ്റ്റ് 22ന് അയച്ച കത്തിന് മറുപടി നല്‍കാത്തതില്‍ നിരാശയും പ്രകടിപ്പിക്കുന്നുണ്ട്.

ബലാത്സംഗ സംഭവങ്ങളില്‍ കര്‍ശനമായ കേന്ദ്ര നിയമനിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനെക്കുറിച്ചും ഓഗസ്റ്റ് 22ന് ഞാന്‍ താങ്കള്‍ക്ക് അയച്ച കത്ത് ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു. ഇത്തരമൊരു വിഷയത്തില്‍ നിങ്ങളില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല,' മമത പറഞ്ഞു.