ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ സൂക്ഷിച്ചു; പ്രതി പിടിയില്‍
ഡൽഹിയിൽ ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയിൽ ഒളിപ്പിച്ചയാൾ പിടിയിൽ. ദ്വാരക സ്വദേശി വിപൽ ടൈലർ ആണ് പിടിയിലായത്.
26 കാരിയായ യുവതിയുടെ അച്ഛൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിൽ നിന്നും പിടികൂടിയ പ്രതിയെ ഇന്ന് ഡൽഹിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.