കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

  1. Home
  2. National

കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

POCSO ACT


ഹരിയാനയിലെ നൂഹ് ജില്ലയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. വീടിനടുത്തുള്ള കടയിലേക്ക് ഒറ്റക്ക് മിഠായി വാങ്ങാൻ പോയ കുട്ടിയെ പ്രതി വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മയക്കുമരുന്നിന് അടിമയായ പ്രതി വീട്ടിൽ ഒറ്റക്കാണ് ജീവിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്നു ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ വിട്ടു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.