വീട്ടുകാർ വിവാഹാലോചന നടത്താൻ തയ്യാറായില്ല; യുവാവ് ജീവനൊടുക്കി

  1. Home
  2. National

വീട്ടുകാർ വിവാഹാലോചന നടത്താൻ തയ്യാറായില്ല; യുവാവ് ജീവനൊടുക്കി

deathവീട്ടുകാർ വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശി വടമലൈയുടെ മകൻ മദൻകുമാറാണ് (23) മരിച്ചത്. മദ്യലഹരിയിലായിരുന്ന മദൻകുമാർ അച്ഛൻ വടമലൈയുടെ മുന്നിൽനിന്ന് വിഷം കഴിക്കുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.

പത്താംക്ലാസോടെ പഠനം അവസാനിപ്പിച്ച മദൻകുമാർ, പിന്നീട് കൃഷിപ്പണിചെയ്ത് ജീവിക്കുകയായിരുന്നു. തനിക്ക് ഉടൻ വിവാഹം നടത്തണമെന്നും അതിനുള്ള ആലോചന തുടങ്ങണമെന്നും കുറച്ചുനാൾ മുമ്പ് മദൻകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാർ ഇതുകേട്ടില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ വിവാഹപ്രായമായിട്ടില്ലെന്നും കുറച്ചുവർഷംകൂടി കാത്തിരിക്കാനും വടമലൈ ആവശ്യപ്പെട്ടു.

തുടർന്ന്, ഇരുവരും തമ്മിൽ വഴക്കുണ്ടായി. കഴിഞ്ഞദിവസം മദ്യപിച്ച് വീട്ടിലെത്തിയ മദൻകുമാർ ഇതേവിഷയത്തിൽ വീണ്ടും അച്ഛനുമായി തർക്കമുണ്ടാക്കി. തുടർന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.