ഡീസൽ പൊറോട്ട' തയാറാക്കുന്ന തട്ടുകടക്കാരൻ; ആശങ്കകളും വിമർശനങ്ങളും

  1. Home
  2. National

ഡീസൽ പൊറോട്ട' തയാറാക്കുന്ന തട്ടുകടക്കാരൻ; ആശങ്കകളും വിമർശനങ്ങളും

man cooking


ഞെട്ടിക്കുന്ന പാചക വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ഡീസൽ അല്ലെങ്കിൽ ഉപയോഗിച്ചുപയോഗിച്ച് കറുത്ത എണ്ണ ഒഴിച്ച് പൊറോട്ട തയാറാക്കുന്ന വീഡിയോ അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്. സ്ട്രീറ്റ് ഫുഡ് എങ്ങനെ വിശ്വസിച്ചു കഴിക്കുമെന്ന ആശങ്കയും ആളുകൾ മുന്നോട്ടുവയ്ക്കുന്നു. 

ദൃശ്യങ്ങൾ പങ്കുവച്ചയാൾ സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഭവം നടക്കുന്നത് ഉത്തരേന്ത്യൻ നഗരത്തിലാണെന്നു വ്യക്തം. വൃത്തിഹീനമായ സാഹചര്യത്തിലാണു തട്ടുകട പ്രവർത്തിക്കുന്നതും. എന്നാൽ റൗണ്ട് നെക്ക് ടീഷർട്ട് ധരിച്ച്, സൺഗ്ലാസ് വച്ച് സ്‌റ്റൈലിലാണ് ബബ് ലു എന്ന തട്ടുകടക്കാരൻ. തൻറെ പാചകവൈദഗ്ധ്യത്തെക്കുറിച്ച് സ്വയം പുകഴ്ത്തുന്ന അയാൾ 'ഡീസൽ പൊറോട്ട' ഏറെ രുചികരമാണെന്ന് അവകാശപ്പെടുന്നു. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാനാണ് അയാൾ പറയുന്നത്. 

മാവു കുഴച്ചു പരത്തി ചട്ടിയിലേക്കു വേവിക്കാനായി പൊറോട്ട ഇട്ടശേഷം, അയാൾ തൊട്ടടുത്ത് പാട്ടയിൽ കരുതിവച്ചിരുന്ന ഡീസൽ/ഉപയോഗിച്ചുപയോഗിച്ച് കറുത്ത എണ്ണ ഒഴിക്കുന്നു. അല്ലെങ്കിൽ കരിഓയിൽ പോലെ തോന്നിപ്പിക്കുന്ന ദ്രാവകം. ഇടയ്ക്കിടെ ചട്ടി ആളിക്കത്തുന്നുമുണ്ട്. പൂരി തയാറാക്കുന്നതുപോലെയാണ് ഇയാൾ പൊറോട്ട ഉണ്ടാക്കുന്നത്. താൻ തയാറാക്കുന്നത് 'ഡീസൽ പൊറോട്ട' എന്നാണ് അയാളുടെ അവകാശവാദം. 

എക്‌സിൽ പ്രചരിക്കുന്ന 'ഡീസൽ പൊറോട്ട'യുടെ വീഡിയോയ്ക്ക് ആശങ്കകളും വൻ വിമർശനങ്ങളുമാണു പ്രതികരണമായി ലഭിക്കുന്നത്. സംഭവം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഭക്ഷ്യവകുപ്പിൻറെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് നെറ്റിസൺസ്.