മദ്യലഹരിയിൽ വിവാഹാഘോഷത്തിൽ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയർത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി യുവാവ്

  1. Home
  2. National

മദ്യലഹരിയിൽ വിവാഹാഘോഷത്തിൽ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയർത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി യുവാവ്

man


വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങൾ മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന 'കൂത്തുകൾ' പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തിൽ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്.

ദൃശ്യങ്ങൾ തുടങ്ങുമ്പോൾ വിവാഹഘോഷയാത്രയിൽ മദ്യപിച്ച് യുവാക്കൾ ഡാൻസ് ചെയ്യുന്നതു കാണാം. വിവാഹവീട്ടിലേക്കുള്ള വഴിയിൽ ആന്ദച്ചുവടുകളുടെ ആവേശത്തിലാണു യുവാക്കൾ. അതിലൊരാൾ തീകൊളുത്തി പൊട്ടിത്തുടങ്ങാറായ പടക്കപ്പെട്ടി എടുത്തുയർത്തുന്നു. തുടർന്നു യുവാവ് പടക്കപ്പെട്ടി തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് ഡാൻസ് തുടങ്ങുന്നു. അപ്പോഴേക്കും പടക്കപ്പെട്ടിയിൽനിന്ന് ചീറിയുരുന്ന കരിമരുന്നു റോക്കറ്റുകൾ ആകാശത്ത് വർണവിസ്മയങ്ങൾ തീർക്കാനൊരുങ്ങി.

ഡാൻസ് തുടരുകയാണ്. പടക്കപ്പെട്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന യുവാവിനെ മുട്ടിയുരുമിയായി ചുവടുകൾ. പരിസരം മറന്നുള്ള ആഘോഷം സെക്കൻഡുകൾ കൊണ്ട് തകിടംമറയുന്ന കാഴ്ചയാണു കണ്ടത്. പടക്കപ്പെട്ടിയിൽനിന്നു യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങളിലേക്കു തീപടരുകയായിരുന്നു. പരിഭ്രാന്തനായ യുവാവ് പടക്കപ്പെട്ടി താഴേക്കിട്ടു. തുടർന്ന് പടക്കങ്ങൾ വഴിയിലൂടെ ചീറിപ്പായുന്നതും ആളുകൾക്കിടയിൽ കയറി പൊട്ടിച്ചിതറുന്നതും ഭയന്ന് ആളുകൾ ഓടുന്നതുമാണ് വീഡിയോയിലുള്ളത്. 

എന്തായാലും ആഘോഷിക്കാൻ വന്നവർതന്നെ വിവാഹം കലക്കി കൈയിൽകൊടുത്തു!

ഏപ്രിൽ ആദ്യവാരം പഞ്ചാബിലെ ലുധിയാനയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന പ്രൊഫഷണൽ നർത്തകിയെ മദ്യലഹരിയിലായിരുന്ന ഒരു സംഘം ആളുകൾ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൂന്നുപേർക്കെതിരേ പോലീസ് കേസ് എടുക്കുകയായിരുന്നു.