പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് ഒരാൾ മരിച്ചു; അച്ഛൻ അറസ്റ്റിൽ

  1. Home
  2. National

പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് ഒരാൾ മരിച്ചു; അച്ഛൻ അറസ്റ്റിൽ

arrested


ചെന്നൈയിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. 42 വയസുകാരനായ അമീർജാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അമീർജാന്‍റെ 17 വയസുകാരൻ മകൻ ഓടിച്ച ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മധുര(54) മരണത്തിനു കീഴടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. പുളിയന്തോപ്പിലെ റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ചിരുന്ന മധുരയെ കുട്ടി ഇടിച്ചിടുകയായിരുന്നു.

ജൂൺ 28നാണ് അപകടം നടന്നത്. ജൂലൈ 4ന് മധുര മരിച്ചതായി സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം തന്നെ അമീർജാനെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഉപയോഗിക്കാൻ നൽകതാണ് അറസ്റ്റിന് കാരണം.